കോഴിക്കോട്: കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചതിക്കുഴികളെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ കരുതിയിരിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറി അമര്‍ജിത്ത് കൗര്‍. സിപിഐ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ശതാബ്ദി സംഗമം’ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനും സാമ്പത്തിക നയങ്ങള്‍ക്കുമെതിരേ കമ്യൂണിസ്റ്റുകാര്‍ പോരാട്ടം നടത്തുന്നത് ചരിത്രത്തില്‍നിന്നു പാഠം ഉൾക്കൊണ്ടുകൊണ്ടാണ്. അദാനിക്കും അംബാനിക്കും കുത്തക മുതലാളിത്തത്തിനും എതിരേയുള്ള പോരാട്ടമെല്ലാം ചരിത്രത്തില്‍നിന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്.
സിപിഐ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്തന്നെയാണ് ആര്‍എസ്എസും നൂറാം വാര്‍ഷികം ആഘോഷിക്കുന്നത്. ഒരേ വര്‍ഷമാണ് ഇരു സംഘടനകളും സ്ഥാപിക്കപ്പെട്ടതെങ്കിലും ഇരുവരുടെയും നൂറു വര്‍ഷത്തെ പാതകള്‍ വേറിട്ടതാണ്. സാമ്രാജ്യത്വ ചൂഷണത്തിനെതിരായ തൊഴിലാളികളുടെയും കര്‍ഷകരുടെയുമെല്ലാം പോരാട്ടങ്ങളിലൂടെയാണ് സിപിഐ വളര്‍ന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ നിരവധി കമ്യൂണിസ്റ്റുകാര്‍ രക്തസാക്ഷിത്വം വരിച്ചു. പലരും ജയില്‍ വാസം അനുഷ്ഠിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറയുന്നതെല്ലാം അനുസരിക്കുന്ന നിലപാടാണ് മോദിയുടേത്. ബിജെപി ആര്‍എസ്എസിന്റെ കുട്ടിയാണ്. ഹിറ്റ്ലറുടെ നയങ്ങള്‍ നടപ്പാക്കുന്നവരാണ് കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മള് കൂടുതല്‍ കരുതിയിരിക്കേണ്ടതുണ്ടെന്നും അമര്‍ജിത്ത് കൗര്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനറും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ഇ.കെ. വിജയന് എംഎല്‍എ, സംസ്ഥാന അസി. സെക്രട്ടറി സത്യന് മൊകേരി, സംസ്ഥാന എക്സി. അംഗങ്ങളായ അഡ്വ. വി.എസ്. സുനില്‍കുമാര്‍, അഡ്വ. പി. വസന്തം, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി.കെ. രാജന്, കെ.കെ. ബാലന്, പി. അസീസ് ബാബു എന്നിവര്‍ സംസാരിച്ചു.
ഇസ്രയേല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ യംഗ് കമ്യൂണിസ്റ്റ് ലീഗിന്റെ നേതാവും ടെല്‍ അവീവ് പാര്‍ട്ടി സെക്രട്ടറിയുമായ ഇഡോ ആനന്ദ് ഇലാം, പിതാവ് യെദാം ഇലം എന്നിവരും ചടങ്ങില്‍ സംബന്ധിച്ച